ഏകദേശം ഒരു വര്‍ഷത്തിനു ശേഷം മലയാളം ബ്ലോഗില്‍ ഒന്ന് എത്തിനോക്കിയപ്പോള്‍ കവിതകളുടെ പൂക്കാലമാണ് (ശംഖുപുഷ്പത്തിന്റെ അല്ല. ഇതിലും നല്ല പാട്ടുകള്‍ പട്ടാമ്പിപ്പാലവുമായി ബന്ധപ്പെട്ട് ഉണ്ട്.) എന്നെ വരവേറ്റത്. വിഷ്ണുപ്രസാദിനു ശേഷം ലതീഷ് മോഹനും, ടി.പി. വിനോദും അച്ചടിലോകത്തേക്ക് വന്നുവെന്നതും എടുത്തുപറയാന്‍ പറ്റിയ വിശേഷങ്ങളാണ്. ബുക്ക് റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട് ടി.പി.വിനോദിന്റെ കവിതകളെ പലരും കുത്തിക്കീറി നാശകോശമാക്കിയെങ്കിലും വിഷ്ണുപ്രസാദിന്റെയും ലതീഷിന്റെയും കവിതകള്‍ പഠനത്തിന് വിധേയമാവാതെ ഇരിപ്പുണ്ട്. സമീപകാലത്തിറങ്ങിയ മലയാളം കവിതാ സമാഹാരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ മൂന്നുപേരുടേയും പുസ്തകങ്ങള്‍ ബ്ലോഗ് എത്രമാത്രം കാര്യക്ഷമമായാണ് കവിത കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാനുതകുന്ന മാനകമാണ്.
സമകാലിക കവിത കൈകാര്യം ചെയ്യുന്നവരോടുള്ള ചില നിര്‍ദ്ദേശങ്ങള്‍.
1) ശൈലികള്‍ മടുക്കാന്‍ പഠിക്കുക.
2) പലരും എഴുതാന്‍ മടിക്കുന്നത് എഴുതുന്നതാണ് കവിത എന്ന് വിശ്വസിക്കാതിരിക്കുക.
3) ലൈംഗികം,അരാജകം,ദുര്‍ഗ്രഹം,ഗൃഹാതുരം,നിസ്സംഗം എന്നിങ്ങനെ വിവിധ മുറികളില്‍ തളച്ചിടപ്പെട്ടവര്‍ കെട്ടുപൊട്ടിച്ച് ഒന്നോടുവാന്‍ ശ്രമിക്കുക.
Monday, 2 March 2009
Subscribe to:
Posts (Atom)