ശ്രീകുമാര്‍ കരിയാടിന്റെ മനോഹരമായ ഒരു കവിതയാണ് പേരുകള്‍. പുഴമരണത്തെക്കുറിച്ച് പലരുമെഴുതിയ കവിതകളില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണിത്. നീരോട്ടം കൃഷ്ണന്‍കുട്ടി,നീന്തല്‍ നാരായണപിള്ള,ചെറുമീന്‍ കാര്‍ത്തു,ചുഴിക്കുത്ത് പൊന്നമ്മ,വളഞ്ഞൊഴുക്ക് ബാലഗോപാല്‍,തരംഗഫേനം ശിശുപാലന്‍ കര്‍ത്താ,വെള്ളപ്പൊക്കത്തില്‍ സലിം,എന്തൊരാഴം. കെ. കുറുപ്പ്,കാല്‍വഴുതി ബഞ്ചമിന്‍, തോണി സുബ്രു, ഇവര്‍ പുഴക്കൊപ്പം ഒലിച്ചുപോയ പേരുകള്‍.!! പുഴയുടെ സ്വത്തുക്കള്‍ക്ക് പേരിട്ടതാവാം കവി. അതുമല്ലെങ്കില്‍ പുഴയൊഴുക്കുണ്ടായിരുന്നപ്പോള്‍ അതുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് കിട്ടിയ ഓമനപ്പേരുകളുമാവാം.വരണ്ട ഭാരതപ്പുഴയ്ക്ക് കുറുകേ പാലത്തിലൂടെ സൈക്കിള്‍ ഓടിച്ചു പോകുമ്പോള്‍ ഇവരെക്കുറിച്ചോര്‍ക്കുകയാണിയാള്‍.
തീരമണല്‍/ചൂണ്ടുവിരല്‍/വിക്ഷുബ്ധമനസ്സ്/ഇവ ഘടിപ്പിച്ച ആ ഒറ്റയന്ത്രവുമായിചിന്തയില്‍നിന്ന് തിരിച്ചുവരുംദിവസവും രാത്രി/.ഇവിടെ ‘യന്ത്ര’മെന്ന വാക്ക് ഉപയോഗിച്ചതിലൂടെ മണ്ണുമാന്തലിലേക്ക് വിരല്‍ ചൂണ്ടൂന്നു ശ്രീകുമാര്‍. അവരുടെയൊക്കെ മരണത്തെപ്പറ്റി കഥകളെഴുതുകയെന്നതു മാത്രമേ ഇയാള്‍ക്കു ചെയ്യാനുള്ളൂ.
പണ്ട് തന്റെ നാട്ടിലുണ്ടായിരുന്ന, എന്നാല്‍ ഇന്ന് വംശനാശം സംഭവിച്ച പേരുകളെപ്പറ്റി റഫീക്ക് അഹമ്മദിന്റെ, ഒരു കവിതയുണ്ട്. അതിനെ കുറിച്ച് പിന്നീട് പറയാം. 'ശ്രീകുമാറിന്റെ ബ്ലോഗില്‍ കയറി ചില കവിതകള്‍ക്ക് ഞാന്‍ തെറി പറഞ്ഞു കമന്റിട്ടു. എവിടെ! അയാളുടെ ബുദ്ധി നോക്കണം. മറ്റുള്ളവര്‍ പുള്ളിയെ വിളിക്കുന്ന തെറികള്‍ പുള്ളിക്ക് രഹസ്യമായി വായിക്കാം. വേറെ ആരും കാണുകയുമില്ല. ബ്ലോഗിന് ഇങ്ങനെയും ഒരു സാധ്യതയുണ്ടെന്ന് മനസ്സിലായി.
Friday, 4 April 2008
Subscribe to:
Post Comments (Atom)
8 comments:
My friend,
തെറിപറയുന്നത് ഇത്ര വലിയ
കാര്യമാണോ
ബാബുരാജ് ഭഗവതീ..കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ആരാധകനായതിനാല്‍ എനിക്കത് വലിയ കാര്യമല്ല. അങ്ങനെയാവണമെന്നില്ലല്ലോ പലര്‍ക്കും.
തെറി പറയാമ്മെന്നോ എങ്കില്‍ ഒരു കൈ നോക്കാ
## **@
കരിയാട് ,മാങ്ങാട്, ആട് ആട് ആടാട്..
അവര്‍ക്കും പോലും പുടി കിട്ടില്ല
പിന്നെ എഴുതാം.
കരിയാടിന്റെ മന്നത്ത് കാവടി ചൊല്ലണം.
എഴുതിയ വേദന ചൊല്ലിയാല്‍ തീരുമെന്ന് നരേന്ദ്രപ്രസാദ്...
എന്നാലും എന്റെ കരിയാടിനെ കണ്ടല്ലോ
കടമ്മന് അവതാരിക എഴുതിയ ആളല്ലേ.പ്രസാദ് മാഷ് അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതം:)
KARIYAAATTIRACHI NIROOPARKK AAROGYAM UNDAAAKKATTE.......
ETHU THERIYUM ENIKK VEDAMAAANU.PARA ORU POOOOO..... ENNU !
അത് പ്രത്യേകിച്ച് പറയണോ കരിയാടേ.
Post a Comment