Thursday, 8 May 2008
വിഷ്ണുപ്രസാദം
വിഷ്ണുപ്രസാദിനെ അഭിനന്ദിക്കാന്‍ തമിഴന്മാര്‍ തന്നെ വേണ്ടിവന്നു അവസാനം. അയാള്‍ തീര്‍ച്ചയായും അതര്‍ഹിക്കുന്നു. ഇത് ബ്ലോഗ് എന്ന മാദ്ധ്യമത്തിനു കിട്ടിയ അംഗീകാരമായി തന്നെയാണ് കാണേണ്ടത്. തിരക്കു കാരണം ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും രാമചന്ദ്രന്റെ അവലോകനം വായിച്ചപ്പോള്‍ പങ്കെടുത്തപോലെ തന്നെ.:)
Subscribe to:
Post Comments (Atom)
13 comments:
അങ്ങിനെ വിഷ്ണു പ്രസാദിനെ മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല. ബ്ലോഗില്‍ വിഷ്ണു പ്രസാദിന് ഒരു സ്ഥാനം എല്ലാ ബ്ലോഗേഴ്സും നല്‍കിയിട്ടുണ്ടെന്ന് തന്നെയാണ് എന്‍ റെ നിരീക്ഷണം.
പിന്നെ പ്രിന്‍ റ് മീഡിയ അംഗീകരിച്ചാലേ അംഗീകാരമാകൂ എന്ന നമ്മുടെ കിഴവന്‍ ആശയം മാറ്റേണ്ടിയിരിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
എന്തോ, വിഷ്ണുമാഷിനു കിട്ടേണ്ടത് കിട്ടിയില്ല എന്നൊരു ദു:ഖം എപ്പൊഴും ഉണ്ടായിരുന്നു. ബ്ലോഗില്‍ ആവശ്യത്തിനു കമന്റുകളോ, ആസ്വാദനങ്ങളോ, നിരൂപണങ്ങളോ ഒന്നും - മറ്റെല്ലാ കവികളെയും പോലെ മറ്റൊരു കവി എന്ന മട്ടില്‍ ആയിപ്പോയി. തമിഴന്മാര്‍ക്കു വണക്കം.
റിപ്പോര്‍ട്ട് കണ്ടതില്‍ ഏറെ സന്തോഷം. വിഷ്ണുമാഷിന് അഭിനന്ദനങ്ങള്‍.:)
വിവർത്തനം മാത്രമാണോ അഭിനന്ദനം? അതിനു പുറമേയുള്ള അഭിനന്ദനം വല്ലതും തമിഴരിൽ നിന്നു വിഷ്ണുവിനു കിട്ടിയോ? മലയാളികൾക്ക് വിവർത്തനം ചെയ്ത് അഭിനന്ദിക്കാൻ സാധിക്കുമോ? മറ്റാരും വിഷ്ണുവിനെ അഭിനന്ദിച്ചിട്ടില്ലേ? ഇല്ലെങ്കിൽ അതെന്തുകൊണ്ട്? എത്ര അഭിനന്ദനങ്ങളായാൽ നമുക്കത് വിലവയ്ക്കാനാവും? കവിതയ്ക്ക് എപ്പോഴും അഭിനന്ദനം തന്നെയാണൊ വേണ്ടത്? ഒരു വിവർത്തനം അതേതു ഭാഷയിലായാലും അഭിനന്ദനവും നല്ലൊരു വിമർശനം സ്വന്തം ഭാഷയിൽ വന്നാൽ അത് ഇകഴ്ത്തലുമാകുമോ? .....(തുടരും..)
വിവര്‍ത്തനം തീര്‍ച്ചയായും കവിതയ്ക്ക് നല്‍കുന്ന ഒരു അഭിനന്ദനം തന്നെയാണെന്ന് എന്‍റെ പക്ഷം. മലയാളിക്ക് വിവര്‍ത്തനം ചെയ്ത് അഭിനന്ദിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമല്ലോ.
പിന്നെ വേറെ മാര്‍ഗ്ഗങ്ങള്‍ അത് നമ്മള്‍ തീരുമാനിക്കുന്നത് തന്നെ.പല അവാര്‍ഡുകളും ഇന്ന് മുന്‍ കൂട്ടി തീരുമാനിക്കപ്പെട്ടതു പോലെ.
അതു പോലെ വളരെ ചെറിയ ഒരു ശതമാനം അവാര്‍ഡുകള്‍ മാത്രമേ കൃതികള്‍ക്ക് കൊടുക്കാറുള്ളൂ. കൃതികളുടേ ഗുണം നോക്കി കൊടുക്കാറുള്ളൂ. ബാക്കിയൊക്കെ കവിക്കാണ് കൊടുക്കുന്നത്. കവിയുടെ മഹത്വം എത്രയുണ്ടോ അത്രയും അവാര്‍ഡ്!!!
എഴുതിയ കവിയെ ആദരിക്കുകയും കവിതയ്ക്ക് അവാര്‍ഡ് കൊടുക്കുകയുമാണ് ചെയ്യേണ്ടത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
എനിക്കേറ്റവും സന്തോഷം തോന്നുന്നത്, പ്രിന്റ് മാധ്യമം തള്ളിക്കളഞ്ഞൊരാള്‍ (എന്നു ഞാന്‍ എവിടെയോ കേട്ടതാണ്, ശരിയാണോ എന്നറിയില്ല)
ഇതുപോലെ നിറുത്താതെ ബ്ലോഗില്‍ എഴുതി, കമന്റുകള്‍ക്കോ ഒന്നും ചെവിയോര്‍ക്കാതെ, ഒരു ധ്യാനം പോലെ കവിതകള്‍ എഴുതിയതാണ്. അത് ഞാന്‍ അത്ഭുതത്തോടെ നോക്കാറുണ്ടായിരുന്നു. അങ്ങിനെ ഒരു തപസ്യ പോലെ, ഒരു കായ് തളിര്‍ക്കുന്നതും ചെടിയാവുന്നതും നോക്കിയിരിക്കുന്നതുപോലെ ഒരു സന്തോഷം.
അതില്‍ അംഗീകാരം കിട്ടുന്നതെല്ലാം വളരെ ചെറിയ കാര്യങ്ങള്‍. ഒരാള്‍ എങ്കിലും ശരിയായി ആസ്വദിച്ചാല്‍ വായിച്ചെടുത്താല്‍ അന്‍പത് കമന്റുകളേക്കാളും ഭേദം. അംഗീകാരത്തിനേക്കാളും അത് എന്തു അവശേഷിപ്പിച്ചു എന്നാണ്.. വാട്ട് ഗെറ്റ്സ് ലെഫ്റ്റ് ബെഹിന്റ്...
വിഷ്ണുമാഷിനു അഭിനന്ദനവും ആശംസകളും.
ബ്ലോഗിലെ കവിതകളില്‍ ബഷീറിനെ ചെറുതായെങ്കിലും ഓര്‍മ്മിപ്പിക്കുന്നത് കെ.എം.പ്രമോദാണ്‍.വെള്ളെഴുത്ത് പറഞ്ഞ കാര്യത്തില്‍ ചര്‍ച്ച നടക്കട്ടെ.
വിഷ്ണുമാഷ് ബൂലോകത്തെ വിഷ്ണുമാഷ് തന്നെ..
പ്രിന്റ് ലോകം വേണമെങ്കില്‍ തിരിച്ചറിയട്ടെ..
കാണേണ്ടവര്‍ കാണുന്നുണ്ട്, അറിയുന്നുണ്ട് ഈ പ്രതിഭാഷയെ..... അതുമതി..
ആശംസകള്‍..
(ഇനിയും കയറിപൊട്ടിച്ച് പുതിയ പച്ചപ്പുകള്‍ തേടട്ടെ ഈ കവി)
വിഷ്ണുമാഷ്ക്ക് അഭിനന്ദനങ്ങള്‍!!
ഈ അഭിനന്ദന പോസ്റ്റെന്തായാലും കിക്കിടിലനായെന്ന് പറയാതിരിക്കാന്‍ വയ്യ.
‘വിഷ്ണുപ്രസാദിനെ അഭിനന്ദിക്കാന്‍ തമിഴന്മാര്‍ തന്നെ വേണ്ടിവന്നു അവസാനം’
കവിത വിതച്ചതേ ഇങ്ങളും മാഷും ഒന്നന്ന്യേ?
അല്ല മാഷു പറയില്ല മലയാളത്തീന്ന് അഭിനന്ദനമൊന്നുമുണ്ടായിട്ടില്ല്യാന്ന്. അല്ല അഭിനന്ദനം എന്നുവെച്ചാല്‍ എന്താണെന്ന എന്റെ ധാരണേടെ പെശകാണോ ആവോ? ആ അവസാനത്തെ അവസാനം കണ്ടേന്റെ പേരിലുണ്ടായൊരിണ്ടല്‍. പശുവെന്ന കവിതക്കുണ്ടായ വായനകളെങ്കിലും വിതച്ചതൊന്നു നോക്ക്യാ നന്നായിരുന്നു. ലിങ്കുവേണേല്‍ തരാട്ടാ... ചോയ്ക്കാന്‍ മടിക്കണ്ട.
വിഷ്ണുപ്രസാദ് ഇടക്കിടെ ബ്ലോഗ് ഡിലീറ്റ് ചെയ്യുമ്പോള്‍ ഒരസ്വസ്ഥത തോന്നാറുണ്ട്.ഈ മാധ്യമമാണ് ആ കവിയെ കാണിച്ചുതന്നത്.താരതമ്യേന പുതിയതും ശിഥിലവുമായ ഈ മാധ്യമമാണ് ഒഴിവാക്കാനാവാത്തവിധം അയാളെ അടയാളപ്പെടുത്തിയത്.“വിഷ്ണുപ്രസാദിനെ അഭിനന്ദിക്കാന്‍ തമിഴന്മാര്‍ തന്നെ വേണ്ടിവന്നു അവസാനം”എന്ന വാചകം നീതിയല്ല.വിഷ്ണുപ്രസാദിനെ ബ്ലോഗ് എന്ന മാധ്യമത്തിലെ തന്നെ അവിഭാജ്യഘടകമായി കണക്കാക്കുന്നുണ്ട്,ഇവിടെ എഴുതുന്നവരും വായിക്കുന്നവരും എല്ലാം.അയാളുടെ കവിതകള്‍ ചര്‍ച്ചകള്‍ ഉണ്ടാക്കിയിട്ടുണ്ട്.വിഷ്ണുവിനെ അംഗീകരിക്കാന്‍ മടിച്ചു നില്‍ക്കുന്നത് ഒരു പക്ഷേ പ്രിന്റ് മീഡിയയാണ്.അവര്‍ താമസിയാതെ വിഷ്ണുവിനെ തലയിലേറ്റി നടക്കുന്നതും കാണാം നമുക്ക്,ഈ അവഗണന ഗോഡ്ഫാദേര്‍സ് ഇല്ലാതെ കടന്നുവന്ന എല്ലാ കലാകാരന്മാര്‍ക്കും ആദ്യകാലത്ത് അനുഭവിക്കേണ്ടിവന്നിട്ടുള്ളതു തന്നെ.
ലതീഷ് മോഹന്‍ ഡിലീറ്റിയ കമന്റുകള്‍:
1)
latheesh mohan has left a new comment on your post "വിഷ്ണുപ്രസാദം":
‘ബഷീര്‍ കവിത എഴുതിയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നു’
അത് വലിയ അംഗീകാരമാണ് വിഷ്ണു. സന്തോഷം തോന്നുന്നു.
2)latheesh mohan has left a new comment on your post "വിഷ്ണുപ്രസാദം":
വെള്ളെഴുത്ത് പറഞ്ഞത് പ്രസക്തമായ കാര്യമാണ്.
കവിതയ്ക്കു വേണ്ടി മാത്രം ജീവിക്കുന്നവരെ ഇവിടെയാര്‍ക്കെങ്കിലും തിരിച്ചറിയണമെങ്കില്‍ പുറത്തുനിന്നുള്ള അഭിനന്ദനം വേണ്ടി വരുന്നു എന്നത് കഷ്ടമാണ്.
വളരെകുറച്ചാളുകള്‍ പങ്കെടുക്കുന്ന കവിതാ ക്യാമ്പുകള്‍ക്കു പുറത്ത് കൂടുതല്‍ വിശാലമായ അഭിനന്ദനങ്ങള്‍ വിഷ്ണുവിനെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം. അയാള്‍ തീര്‍ച്ഛയായും അതര്‍ഹിക്കുന്നുണ്ട്.
Post a Comment