ഏകദേശം ഒരു വര്‍ഷത്തിനു ശേഷം മലയാളം ബ്ലോഗില്‍ ഒന്ന് എത്തിനോക്കിയപ്പോള്‍ കവിതകളുടെ പൂക്കാലമാണ് (ശംഖുപുഷ്പത്തിന്റെ അല്ല. ഇതിലും നല്ല പാട്ടുകള്‍ പട്ടാമ്പിപ്പാലവുമായി ബന്ധപ്പെട്ട് ഉണ്ട്.) എന്നെ വരവേറ്റത്. വിഷ്ണുപ്രസാദിനു ശേഷം ലതീഷ് മോഹനും, ടി.പി. വിനോദും അച്ചടിലോകത്തേക്ക് വന്നുവെന്നതും എടുത്തുപറയാന്‍ പറ്റിയ വിശേഷങ്ങളാണ്. ബുക്ക് റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട് ടി.പി.വിനോദിന്റെ കവിതകളെ പലരും കുത്തിക്കീറി നാശകോശമാക്കിയെങ്കിലും വിഷ്ണുപ്രസാദിന്റെയും ലതീഷിന്റെയും കവിതകള്‍ പഠനത്തിന് വിധേയമാവാതെ ഇരിപ്പുണ്ട്. സമീപകാലത്തിറങ്ങിയ മലയാളം കവിതാ സമാഹാരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ മൂന്നുപേരുടേയും പുസ്തകങ്ങള്‍ ബ്ലോഗ് എത്രമാത്രം കാര്യക്ഷമമായാണ് കവിത കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാനുതകുന്ന മാനകമാണ്.
സമകാലിക കവിത കൈകാര്യം ചെയ്യുന്നവരോടുള്ള ചില നിര്‍ദ്ദേശങ്ങള്‍.
1) ശൈലികള്‍ മടുക്കാന്‍ പഠിക്കുക.
2) പലരും എഴുതാന്‍ മടിക്കുന്നത് എഴുതുന്നതാണ് കവിത എന്ന് വിശ്വസിക്കാതിരിക്കുക.
3) ലൈംഗികം,അരാജകം,ദുര്‍ഗ്രഹം,ഗൃഹാതുരം,നിസ്സംഗം എന്നിങ്ങനെ വിവിധ മുറികളില്‍ തളച്ചിടപ്പെട്ടവര്‍ കെട്ടുപൊട്ടിച്ച് ഒന്നോടുവാന്‍ ശ്രമിക്കുക.
Monday, 2 March 2009
Subscribe to:
Post Comments (Atom)
8 comments:
ഈ മൂന്നും ഉള്‍ക്കൊണ്ട് !
അപ്പോ ബൂലോകത്ത് കവിതകളേ വേണ്ടെന്നാണോ!
ഗൊച്ചു ഗള്ളന്‍!!!! ഒളിച്ചിരിക്ക്യാര്‍ന്നു അല്ലേ കപികളുടെ മെക്കിട്ട് കേറാന്‍
ലൈംഗിക അരാജകത്വത്തിന്റെ ദുര്‍ഗ്രഹവും ഗൃഹാതുരവുമായ നിസ്സംഗത :)
entha ee pattambippaalam???
തിരിച്ചുവരൂ ചങ്ങാതീ...
പുതിയ ധാരാളം കവികളും കവിതകളും ബ്ലോഗില്‍ ഉണ്ടായിട്ടുണ്ട്.ചെറുതെങ്കിലും, ചില ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതാണ്.
വിതയ്ക്കുന്നില്ലെങ്കിലും കൊയ്യാമായിരുന്നു ചിലരെയെങ്കിലും സ്വന്തമെങ്കിലും....
മാഷേ വല്ലപ്പോഴും എഴുത്ട്ടാ :)
വെള്ളെഴുത്തിന്റെ ബ്ലോഗിലിട്ട ലിങ്കില്‍ പിടിച്ച് വന്നതാണ്. ആ കോലാഹലം വലിയ വിഷയമൊന്നുമല്ല. നിയ്യാരടാ അദ് പറയാന്‍ എന്നു ചോയിച്ചാല്‍ ഇവിടെ പണിയൊന്നുമില്ലാണ്ടിരിക്കുന്നോണ്ട് അപ്പറഞ്ഞ പോസ്റ്റ് വന്നട്ത്ത് അധികം നാക്കിട്ടടിച്ചത് ഞാനായിപ്പോയി.
ശ്യോ ഫോണ്‍ വിളിച്ചദ് ഞാനല്ലാട്ടാ.. അദേതോ ഗള്‍ഫന്‍ ഫല്‍ഗുണനാ
ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്‍റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല
Post a Comment