Friday, 28 March 2008

തിര തിരേയ് ....തിരതിര

വായിച്ച് സ്തംഭിച്ചിരുന്നുപോയ കവിതകളില്‍ ഒന്നാണ് എന്‍.ജിയുടെ മധ്യവര്‍ത്തി പുല്ലിംഗം. യാത്രക്കിടയില്‍ ഒന്നു കയറിനോക്കിയപ്പോള്‍ ഹരിതകത്തില്‍ ഇന്ന് കണ്ടു. ആ സന്തോഷത്തില്‍ ഇത്രമാത്രം എഴുതി പോസ്റ്റിടാമെന്ന് കരുതി. ഇതിനെ കുറിച്ച് കുറച്ചധികം പറയാനുണ്ട്,തിരക്കൊഴിയുമ്പോള്‍. അതുവരെക്കും വായിക്കാന്‍ അന്‍വര്‍അലിയുടെ ലേഖനത്തില്‍ നിന്നും ഈ കവിതയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഇവിടെ പകര്‍ത്തിവെക്കുന്നു:
ഉടല്‍ ഒരു ഉള്‍നാടാണ്‌. സദാചാരവിലക്കുകളുടെ മാത്രമല്ല, ആത്മാവിന്റെയും/മനസ്സിന്റെയും ഉടയാടയ്‌ക്കുള്ളില്‍ തമസ്‌കരിക്കപ്പെട്ട ഉള്‍നാട്‌; ആത്മീയരതി-വിരതികളുടെ അനന്ത
സംഘര്‍ഷങ്ങള്‍ക്കിടയില്‍ മാനവികകവിത മിക്കവാറും മറന്ന `ത്വങ്‌മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്സാര്‍ന്ന' ഇടം. എന്‍.ജി.യുടെ ഉടല്‍മൊഴികള്‍ മാനവികാകാശം വിട്ട്‌ `സസ്‌തനജീവികളുടെ വിയര്‍പ്പ്‌ രേതസ്സ്‌ പേറ്‌ പിറപ്പ്‌ എത്ര അശുദ്ധിയെന്ന്‌ ഭൂമിയിലാണ്ടു' (ഗര്‍ഭിണിപ്പെണ്ണുങ്ങള്‍) പോകുന്നു; `ഉദാരഗോളാന്തരപേടക' ത്തിലെ ഭ്രമക്കാഴ്‌ചകള്‍ക്കടിയില്‍നിന്ന്‌ ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ലിംഗനീളങ്ങളും യോനിക്കയങ്ങളും (ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി) കുഴിച്ചെടുക്കുന്നു.

ആത്മാവിനെ/മനസ്സിനെ കേവലമായി ആദര്‍ശ
വത്‌കരിക്കുന്ന മാനവികപാരമ്പര്യത്തോടുള്ള വിമര്‍ശനം ഈ കവിയില്‍ പുരുഷലൈംഗികതയുടെ ഒരു പുതുനോക്കുകോണായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ശരീരമാകുന്ന ജീര്‍ണ്ണവസ്‌ത്രം നിരന്തരം ഉപേക്ഷിച്ച്‌ ആത്മാവ്‌ പുതുവസ്‌ത്രം ധരിക്കുമെന്ന ദര്‍ശനത്തെ തലതിരിച്ചിടുന്നു ഈ നോക്കുകോണ്‍. ആത്മാവെന്ന/ മനസ്സെന്ന കേവലവസ്‌ത്രം ഉരിഞ്ഞുകളഞ്ഞ ലൈംഗികഉടലുകളുടെ ഉള്‍നാടന്‍ മൊഴികളാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗം സത്യവും മിഥ്യയും', `സൂചികുത്താനൊരിടം', `രാസം', `ഗര്‍ഭിണിപ്പെണ്ണുങ്ങള്‍' എന്നിവ. ഉപപ്രകരണമോ അനുഭാവമോ ആയി ഇനിയും നിരവധി കവിതകളില്‍ ലൈംഗികശരീരത്തിന്റെ നാട്ടിടവഴികള്‍ കാണാം.

അമര്‍ച്ച ചെയ്യാനാവാത്ത ഒരു ആഭ്യന്തരകലാപംപോലെ പുറത്തേക്ക്‌ നീണ്ട ഉള്ളാണ്‌ എന്‍.ജി.യുടെ കവിതകളിലെ `ലിംഗ'ബിംബം. `മോഹനം' എന്ന ആദ്യകാലകവിതയിലെ `ചിടുങ്ങാമണി' സംഭവബഹുലമായ ഒരു ലൈംഗിക `നായര്‍ചരിത' (`അച്ചീചരിത' ത്തിന്‌ ഒരു ബദല്‍പദം) ത്തിലെ നായകകഥാപാത്രമായി വളരുന്നു `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തില്‍.

കുഞ്ഞുന്നാളില്‍ നിക്കറിടാത്തപ്പോള്‍ അമ്മായി തോണ്ടി `ക്‌ണിം' എന്നു കേള്‍പ്പിച്ച ലിംഗം; കൗമാരത്തില്‍ എലികളുടെയും മരപ്പട്ടികളുടെയും തട്ടിന്‍പുറം പ്രകാശമാനമാക്കിക്കൊണ്ട്‌ സചിത്രപുസ്‌തകത്തില്‍നിന്ന്‌ സാറു പറയാത്ത രീതിയില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ച ലിംഗം; യൗവനത്തില്‍ പിസാഗോപുരത്തേക്കാള്‍ അത്ഭുതകരമായി വളര്‍ന്ന്‌ മൂക്കുകയറിടേണ്ട ജാതിയായി വിവാഹനിയമപ്രകാരം ഒരുവഴിക്കായ ലിംഗം; ശിഷ്‌ടകാലം സൂക്ഷ്‌മത്തില്‍ പല പൂച്ചെടികള്‍ തിന്ന്‌ ചന്ദ്രഗുപ്‌തമൗര്യനെപ്പോലെ, ചെങ്കിസ്‌ഖാനെപ്പോലെ പരാക്രമിയായ്‌ മേഞ്ഞുനടന്ന ലിംഗം; ഒടുവില്‍,

...കറുത്ത്‌ ചുരുണ്ട്‌
കുഴല്‍ തറഞ്ഞ്‌

വെളിച്ചമുണ്ടാകട്ടെ
എന്നരുളിച്ചെയ്‌തിട്ടും
ലിംഗാഗ്രേ
ഒരിറ്റു മൂത്രം തിരളാതെ

അനസ്‌തേഷ്യയില്‍നിന്നുണരാതെ
ഉദയം കാണാതെ
കാലിയായ്‌

പഴങ്കഥപറച്ചിലിന്റെ വഴക്കത്തില്‍ ആണുടലിന്റെ കേരളീയമാതൃകയെ ആത്മപരിഹാസത്തോടെ ആഖ്യാനപ്പെടുത്തുന്നു ഈ കവിത. പ്രത്യക്ഷത്തില്‍ എന്‍.ജി.യുടെ ഉത്തരകാലകവിതകളുടെ സങ്കീര്‍ണ്ണതലം ഇതിലില്ലെങ്കിലും, അമര്‍ച്ചചെയ്യപ്പെട്ട ആണുടലിന്റെ ഒരു അധോലോകം ആഴത്തില്‍ നിഴലിക്കുന്നുണ്ട്‌. ഉടനീളം അകാല്‍പ്പനികച്ചിരിയുള്ള ഗൃഹാതുരതയോടെ, ഒരു ഉദ്ധൃതലിംഗത്തില്‍ ആണ്‍കോയ്‌മയുടെ ആധുനിക-മധ്യവര്‍ത്തി അധോലോകങ്ങള്‍ വായിച്ചെടുക്കുന്നവനാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തിലെ വക്താവ്‌. `മോഹന' ത്തിലെ പുരുഷാഭിചാരം ആസുരഫലിതമുള്ള ഉണര്‍ത്തുതോറ്റമെങ്കില്‍ ഈ കവിതയിലേത്‌ സെന്‍നര്‍മ്മമുള്ള സ്വയം തര്‍പ്പണം-

ചെറായി ബീച്ചില്‍
മണ്ണുപടുത്ത ലിംഗം
ഒരസ്ഥിക്കുടം
മകുടം
തിരതിരേയ്‌ തിരതിര....

19 comments:

Anonymous said...

സര്‍ എല്ലാം മനസിലായി. ഇതാണല്ലേ ആധുനികത !! :)

Anonymous said...

ആ മുകളിലത്തെ അനൊനിമസിന് ഒരു ചുക്കും മനസ്സിലായില്ല എന്ന് കമന്റ് കണ്ടാലറിഞ്ഞുകൂടെ:))
സുന്ദരമായ കവിതതന്നെ ഇത്.:))

Anonymous said...

ഹ ഹ ഇതിനു മുകളിലത്തെ അനോണൊമസിനു എല്ലാം മനസിലായി :)))/ കമന്റ് കണ്ടാലറിഞ്ഞൂടെ.

ഓ ടോ : എന്നാലും ഒരു കാര്യം സമ്മതിക്കണം ഈ ജാതി സാധങ്ങള്‍ എഴുതി വച്ചാലും കുറെ പേര് വന്ന് ആര്‍പ്പ് ഇര്രൊ വിളിക്കും. കലികാലം

Anonymous said...

സര്‍ ഹരിതകംകാര് പേ പെര്‍ ക്ലിക്കിനാണോ കാശു തരുന്നത്. എങ്ങനെയാ റേറ്റ്. ?

Anonymous said...

അല്ലാ ഇതെന്താ അനൊണികള്‍ മാത്രമേ കമന്റുന്നുള്ളൂ.

സനാതനന്‍, രാജന്‍, നിരങ്ങല്‍, തുടങ്ങിയ പുലികള്‍ എവിടെ പോയി ?

Anonymous said...

സര്‍ എന്നു വിളിക്കുന്ന അനോണീ. ഇജ്ജ് കോയിക്കോട്ടേക്ക് വാ.റേറ്റ് ഒക്കെ ഞമ്മക്ക് അഡ്ജസ്റ്റ് ആക്കാം.

Anonymous said...

കവിതവിതച്ചതേ.. ഇതൊക്കെയാണ് ബ്ലോഗിന്റെ അനന്തസാദ്ധ്യതകള്‍. എവിടെ നന്നാവാന്‍ അല്ലേ..ബ്ലോഗ് മൊത്തം ഗ്രൂപ്പിസമാണെന്ന് മനസ്സിലായിക്കാണുമല്ലോ ഇതിനകം?ബ്ലോഗിലെ പുലികളെ കണ്ടെത്തി അവരുടെ രചനകളെ പുകഴ്ത്തുക മാത്രം ചെയ്യുക.എതിര്‍ത്തൊരക്ഷരം മിണ്ടാന്‍ പാടില്ല.ബ്ലോഗില്ലാത്താവരുടെ കവിതകളെ അംഗീകരിക്കുകയേ ഇല്ല ഇവിടത്തെ ജനം.
പുറം ചൊറിയല്‍,കമന്റിട്ട് കമന്റൂ വാരല്‍,വെയ് രാജാ വെയ്,ഇതൊക്കെ ആണ് ബൂലോകത്തെ പ്രീയ വിനോദം. കമന്റുകള്‍ കണ്ട് പിന്മാറരുത്. കമറ്റിടാത്ത അനേകം സീരിയസ് വായനക്കാര്‍ ഉണ്ട് എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും. നന്ദി.

kgs said...

ee samrambhathinu ellaa vidha nanmakalum nerunnu.
snehapoorvam.

കവിത വിതച്ചത് said...

അജ്ഞരെങ്കിലും അജ്ഞാതന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം ബ്ലോഗ് അനുവദിക്കുന്നു എന്നത് നല്ല കാര്യം.
നന്ദി കെ.ജി.എസ്.

Anonymous said...

അദാണ്...രാജിനെ ചൊറിഞ്ഞാല്‍ ചൊറിയുന്നവനറിയും.

ഈ കെ.ജി.എസ് എന്ന പേരില്‍ കമന്റിട്ട അനോണി കെ.ജി. എസ് എന്ന കവിയാണെന്ന് ഒരു തെറ്റിദ്ധാരണയും എനിക്കില്ല...:)

urumbu (അന്‍വര്‍ അലി) said...

I’m a new comer in Malayalam bogging. It's strange, but interesting to watch how open and sudden its reach. But I’m suspicious about its anarchic scope of disguising as well as its democratic space for mediocrity.
Anyway, I’m happy that my study on NG achieved an unexpected readership through this blog.

urumbu (അന്‍വര്‍ അലി) said...
This comment has been removed by the author.
urumbu (അന്‍വര്‍ അലി) said...

ക. വി...,
താങ്കള്‍ ഉദ്ധരിച്ചതില്‍ ക്രമീകരണപ്പിശക് വളരെ. വായനാവഴക്കത്തിനും, കഴിയുമെങ്കില്‍ താങ്കള്‍ക്ക് തിരുത്തിയിടാനുമായി പ്രസ്തുത ഭാഗം ചുവടെ എഡിറ്റ് ചെയ്തു പകര്‍ത്തുന്നു--

ഉടല്‍ ഒരു ഉള്‍നാടാണ്‌. സദാചാരവിലക്കുകളുടെ മാത്രമല്ല, ആത്മാവിന്റെയും/മനസ്സിന്റെയും ഉടയാടയ്‌ക്കുള്ളില്‍ തമസ്‌കരിക്കപ്പെട്ട ഉള്‍നാട്‌; ആത്മീയരതി-വിരതികളുടെ അനന്ത
സംഘര്‍ഷങ്ങള്‍ക്കിടയില്‍ മാനവികകവിത മിക്കവാറും മറന്ന `ത്വങ്‌മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്സാര്‍ന്ന' ഇടം. എന്‍.ജി.യുടെ ഉടല്‍മൊഴികള്‍ മാനവികാകാശം വിട്ട്‌ `സസ്‌തനജീവികളുടെ വിയര്‍പ്പ്‌ രേതസ്സ്‌ പേറ്‌ പിറപ്പ്‌ എത്ര അശുദ്ധിയെന്ന്‌ ഭൂമിയിലാണ്ടു' (ഗര്‍ഭിണിപ്പെണ്ണുങ്ങള്‍) പോകുന്നു; `ഉദാരഗോളാന്തരപേടക' ത്തിലെ ഭ്രമക്കാഴ്‌ചകള്‍ക്കടിയില്‍നിന്ന്‌ ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ലിംഗനീളങ്ങളും യോനിക്കയങ്ങളും (ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി) കുഴിച്ചെടുക്കുന്നു.

ആത്മാവിനെ/മനസ്സിനെ കേവലമായി ആദര്‍ശ
വത്‌കരിക്കുന്ന മാനവികപാരമ്പര്യത്തോടുള്ള വിമര്‍ശനം ഈ കവിയില്‍ പുരുഷലൈംഗികതയുടെ ഒരു പുതുനോക്കുകോണായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ശരീരമാകുന്ന ജീര്‍ണ്ണവസ്‌ത്രം നിരന്തരം ഉപേക്ഷിച്ച്‌ ആത്മാവ്‌ പുതുവസ്‌ത്രം ധരിക്കുമെന്ന ദര്‍ശനത്തെ തലതിരിച്ചിടുന്നു ഈ നോക്കുകോണ്‍. ആത്മാവെന്ന/ മനസ്സെന്ന കേവലവസ്‌ത്രം ഉരിഞ്ഞുകളഞ്ഞ ലൈംഗികഉടലുകളുടെ ഉള്‍നാടന്‍ മൊഴികളാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗം സത്യവും മിഥ്യയും', `സൂചികുത്താനൊരിടം', `രാസം', `ഗര്‍ഭിണിപ്പെണ്ണുങ്ങള്‍' എന്നിവ. ഉപപ്രകരണമോ അനുഭാവമോ ആയി ഇനിയും നിരവധി കവിതകളില്‍ ലൈംഗികശരീരത്തിന്റെ നാട്ടിടവഴികള്‍ കാണാം.

അമര്‍ച്ച ചെയ്യാനാവാത്ത ഒരു ആഭ്യന്തരകലാപംപോലെ പുറത്തേക്ക്‌ നീണ്ട ഉള്ളാണ്‌ എന്‍.ജി.യുടെ കവിതകളിലെ `ലിംഗ'ബിംബം. `മോഹനം' എന്ന ആദ്യകാലകവിതയിലെ `ചിടുങ്ങാമണി' സംഭവബഹുലമായ ഒരു ലൈംഗിക `നായര്‍ചരിത' (`അച്ചീചരിത' ത്തിന്‌ ഒരു ബദല്‍പദം) ത്തിലെ നായകകഥാപാത്രമായി വളരുന്നു `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തില്‍.

കുഞ്ഞുന്നാളില്‍ നിക്കറിടാത്തപ്പോള്‍ അമ്മായി തോണ്ടി `ക്‌ണിം' എന്നു കേള്‍പ്പിച്ച ലിംഗം; കൗമാരത്തില്‍ എലികളുടെയും മരപ്പട്ടികളുടെയും തട്ടിന്‍പുറം പ്രകാശമാനമാക്കിക്കൊണ്ട്‌ സചിത്രപുസ്‌തകത്തില്‍നിന്ന്‌ സാറു പറയാത്ത രീതിയില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ച ലിംഗം; യൗവനത്തില്‍ പിസാഗോപുരത്തേക്കാള്‍ അത്ഭുതകരമായി വളര്‍ന്ന്‌ മൂക്കുകയറിടേണ്ട ജാതിയായി വിവാഹനിയമപ്രകാരം ഒരുവഴിക്കായ ലിംഗം; ശിഷ്‌ടകാലം സൂക്ഷ്‌മത്തില്‍ പല പൂച്ചെടികള്‍ തിന്ന്‌ ചന്ദ്രഗുപ്‌തമൗര്യനെപ്പോലെ, ചെങ്കിസ്‌ഖാനെപ്പോലെ പരാക്രമിയായ്‌ മേഞ്ഞുനടന്ന ലിംഗം; ഒടുവില്‍,

...കറുത്ത്‌ ചുരുണ്ട്‌
കുഴല്‍ തറഞ്ഞ്‌

വെളിച്ചമുണ്ടാകട്ടെ
എന്നരുളിച്ചെയ്‌തിട്ടും
ലിംഗാഗ്രേ
ഒരിറ്റു മൂത്രം തിരളാതെ

അനസ്‌തേഷ്യയില്‍നിന്നുണരാതെ
ഉദയം കാണാതെ
കാലിയായ്‌

പഴങ്കഥപറച്ചിലിന്റെ വഴക്കത്തില്‍ ആണുടലിന്റെ കേരളീയമാതൃകയെ ആത്മപരിഹാസത്തോടെ ആഖ്യാനപ്പെടുത്തുന്നു ഈ കവിത. പ്രത്യക്ഷത്തില്‍ എന്‍.ജി.യുടെ ഉത്തരകാലകവിതകളുടെ സങ്കീര്‍ണ്ണതലം ഇതിലില്ലെങ്കിലും, അമര്‍ച്ചചെയ്യപ്പെട്ട ആണുടലിന്റെ ഒരു അധോലോകം ആഴത്തില്‍ നിഴലിക്കുന്നുണ്ട്‌. ഉടനീളം അകാല്‍പ്പനികച്ചിരിയുള്ള ഗൃഹാതുരതയോടെ, ഒരു ഉദ്ധൃതലിംഗത്തില്‍ ആണ്‍കോയ്‌മയുടെ ആധുനിക-മധ്യവര്‍ത്തി അധോലോകങ്ങള്‍ വായിച്ചെടുക്കുന്നവനാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തിലെ വക്താവ്‌. `മോഹന' ത്തിലെ പുരുഷാഭിചാരം ആസുരഫലിതമുള്ള ഉണര്‍ത്തുതോറ്റമെങ്കില്‍ ഈ കവിതയിലേത്‌ സെന്‍നര്‍മ്മമുള്ള സ്വയം തര്‍പ്പണം-

ചെറായി ബീച്ചില്‍
മണ്ണുപടുത്ത ലിംഗം
ഒരസ്ഥിക്കുടം
മകുടം
തിരതിരേയ്‌ തിരതിര....
(പോസ്റ്റിനു താഴെ ഇതുവരെ വന്ന അഭിപ്രായങ്ങളില്‍ എന്‍. ജി യുടെ കവിതയോ എന്റെ നിരീക്ഷണങ്ങളോ ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടില്ല. അതില്‍ ശരികേടുണ്ടെന്നു തോന്നിയതുകൊണ്ടു കൂടിയാണ് ഈ തിരുത്ത്.)

Anonymous said...

ദേ അടുത്ത് പുളിയുറുമ്പ്. വേറെ പണീയില്ലെ ?

Pramod.KM said...

ഇതില്‍പ്പരം സമഗ്രമായി പുല്ലിംഗത്തെപ്പറ്റി പറയാനില്ല. എന്‍.ജി.ഉണ്ണികൃഷ്ണന് നന്ദി.:)

സനാതനന്‍ said...

അതേ ശരീരം ഉപസ്ഥത്തിനുവേണ്ടിയുള്ളതാണെന്ന് തോന്നിപ്പിക്കും ബാല്യവും വാര്‍ദ്ധക്യവും.ബോട്ടണിയില്‍ മോസുകളെപറ്റി
പഠിക്കുമ്പോള്‍ തോന്നിയിരുന്നു മോസുകളെപ്പോലെ ലിം‌ഗത്തെപ്പേറാനാണ് മനുഷ്യനും ശരീരം എന്ന്

അനിലന്‍ said...

എന്‍.ജി. ഉണ്ണികൃഷ്ണന്റെ കവിതകളെക്കുറിച്ചുള്ള അന്‍വറിന്റെ ലേഖനം ഹരിതകത്തില്‍ വായിച്ചിരുന്നു. കവിതയെക്കുറിച്ചുള്ള എഴുത്തുകളില്‍ വളരെക്കുറച്ചു മാത്രമേ ഈ കവിതകള്‍ക്ക് ഇടം ലഭിക്കുന്നുള്ളൂ എന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സന്തോഷം തോന്നി. പുഴങ്കരയുടെ കവിതകളെക്കുറിച്ച് കവിത വിതച്ചതില്‍ പ്രതീക്ഷിക്കുന്നു.

കവിത വിതച്ചത് said...

അന്‍വര്‍,താങ്കളുടെ ഇടപെടലിന് നന്ദി. അതിലുപരി താങ്കളുടെ ലേഖനം കവിതയുടെ ആഴങ്ങളിലേക്കും ശില്‍പ്പത്തിലേക്കും ഇറങ്ങിച്ചെന്നിട്ടുണ്ട് നന്നായി. രാജീവന്റെ കവിതക്കെഴുതിയ അവതാരികപോലെ തന്നെ ഏറെ ഇഷ്ടമായി ഈ ലേഖനം എന്നും അറിയിക്കട്ടെ. അനില്‍ കുമാര്‍,തീര്‍ച്ചയായും പുഴങ്കരയെ കുറിച്ച് എഴുതാന്‍ സമയം കണ്ടെത്താം.

ഗുപ്തന്‍ said...

കവിത പരിചയപ്പെടുത്തിയതിന് നന്ദി.

********
കമ്മന്റ് ബോക്സിലെ അവസാന രണ്ട് ഓപ്ഷന്‍ ഒഴിവക്കുമോ മാഷേ. (നെയിം ആന്‍ഡ് യൂ ആര്‍ എല്ലും അനോണിമസും). മറ്റൊന്നും കൊണ്ടല്ല. ഇവിടെ വ്യക്തിപരമായ വിഷയങ്ങള്‍ചര്‍ച്ചചെയ്യപ്പെടുന്നില്ലല്ലോ. ഒരു ബ്ലോഗ് ഐഡി അല്ലെങ്കില്‍ മെയില്‍ ഐഡി നല്‍കാന്‍ ആകാത്തവര്‍ കമന്റിടേണ്ടുന്ന ആവശ്യമേ വരുമെന്ന് തോന്നുന്നില്ല. ചിലതൊക്കെ ശ്രദ്ധിച്ചതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ. ക്ഷമ.