Monday, 10 March 2008

പച്ചക്കറികളിലെ മുയലിനെപ്പറ്റി

ടി.പി.രാജീവന്റെ പച്ചക്കറികളില്‍ മുയല്‍ വായിച്ചപ്പോള്‍ വല്ലാത്ത ഒരു വികാരമാണ് ഉണ്ടായത്. ചെറുപ്പം മുതല്‍ മുയലുകളെ ഇഷ്ടമായതിനാലോ മുയലുകളുടെ നിഷ്കളങ്കതയും നിസ്സഹായതയും മനസ്സില്‍ പ്രതിഷ്ഠ നേടിയതിനാലോ എന്നറിയില്ല തക്കാളിയെ ഉപമിക്കാന്‍ പറ്റിയ മറ്റൊരു ജീവിയുമില്ല എന്ന് വായിച്ചപ്പോള്‍ തോന്നി. അറുക്കാനായ് കൊണ്ടുപോകുന്ന മുയലുകളോടാണ് കറിവെക്കാന്‍ കൊണ്ടുപോകുന്ന തക്കാളിയെ താരതമ്യപ്പെടുത്തുന്നത്. കശാപ്പുചെയ്യപ്പെടുന്നത് ആരുടെയോ കാര്യലാഭത്തിനുതന്നെ വേണ്ടിത്തന്നെയാവുമെന്ന് അറിയാം. ചേനയെപ്പോലെ ഒന്ന് ചൊറിയിപ്പിക്കുകയോ പാവക്ക പോലെ ഒന്ന് കയ്പ്പിക്കുകയോ ചക്കപോലെ മുള്ളുകൊണ്ട് വേദനിപ്പിക്കുകയോ വാഴക്ക പോലെ കറതെറിപ്പിക്കുകയോ പോലും ചെയ്യാതെ ഒരു പ്രതിഷേധശബ്ദം പോലുമുയര്‍ത്താതെ തങ്ങള്‍ കൊലക്കത്തിക്ക് ഇരയാവുന്നു എന്ന് തിരിച്ചറിയുന്നു തക്കാളികള്‍. കെ.ജി.എസ്സിന്റെ ‘കഷണ്ടി’ യിലെ വരികളാണ് ഓര്‍മ്മ വന്നത്:കുട്ടുകാരാ,പറയേണ്ടതു പറയാതെ/ ഒരു പട്ടിപോലുമല്ലാതെ/ വാലുപോലുമില്ലാതെ/നരകത്തില്‍പ്പോലും പോകാതെ/ഈ സൌധങ്ങളില്‍ നാം ചീഞ്ഞുനാറുന്നു.
പച്ചക്കറികളില്‍ മുയല്‍ എന്ന് തിരിച്ചറിയുന്നത് നല്ലൊരു കാര്യമാണ്. ഈ തിരിച്ചറിവിനു ശേഷമെടുക്കുന്ന നിലപാടുകളാണ് പ്രധാനപ്പെട്ടത്.

3 comments:

കവിത വിതച്ചത് said...

ടി.പി.രാജീവന്റെ ‘പച്ചക്കറികളില്‍ മുയല്‍‘ എന്ന കവിത

വല്യമ്മായി said...

നല്ല ഉദ്യമം.ഇത്തരം വായനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

കവിത വിതച്ചത് said...

തീര്‍ച്ചയായും പ്രതീക്ഷിക്കാം.നന്ദി