Tuesday, 11 March 2008
പൂത്ത പടി.
മരങ്ങളെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരും ഇപ്പോള്‍ വീരാന്‍ കുട്ടിയെ. അത്രമാത്രം എഴുതിയിട്ടുണ്ട് മരങ്ങളെപ്പറ്റി ഈ കവി. അതിനാലാവണം ചില തമാശക്കാര്‍ ഇദ്ദേഹത്തെ prominent environmental poet in malayalam എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര അനായാസമാണ് ഉണങ്ങിയ ഒരുമരത്തെ കവി എന്നും പൂത്തുനില്‍ക്കുന്ന ഒരു മരമാക്കി മാറ്റുന്നതെന്നു നോക്കുക. അഭിനന്ദനീയമായ ഉപമയുടെ മിഴിവുണ്ട് പെണ്മരങ്ങള്‍ക്ക്. കൊച്ചുകൊച്ചു നിരീക്ഷണങ്ങളിലൂടെ വീരാന്‍ കുട്ടി അതിവിദദ്ധമായി കവിക്കുന്നു. വന്നു വന്ന് ഇപ്പോള്‍ മരങ്ങളെപ്പറ്റി ചെറുപ്പക്കാര്‍ക്കാര്‍ക്കും എഴുതാന്‍ പറ്റില്ല എന്നായി. എങ്കിലും ലതീഷ് മോഹന്‍ ആമരമീമരം എഴുതി എന്നത് വേറെ കാര്യം. ഇനി കെ.ആര്‍.ടോണി ഉങ്ങ് എഴുതിയത് തന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് വീരാന്‍ കുട്ടിക്കു തോന്നിയാലും തെറ്റുപറയാന്‍ പറ്റില്ല. മരങ്ങളെ ചുറ്റിപ്പറ്റി മാത്രം നില്‍ക്കാതെ മറ്റുമേഖലകളില്‍ കൂടി സര്‍ഗധനനായ ഈ കവി ശ്രദ്ധചെലുത്തിയെങ്കില്‍!.
Subscribe to:
Post Comments (Atom)
9 comments:
വീരാന്‍ കുട്ടിയെപ്പറ്റി
ഹഹ. കെ.ആര്‍.ടോണിയുടെ കവിത വായിച്ചപ്പോള്‍ ശരിക്കും ചിരിച്ചു. സ്വാഗതം:)
ഒക്കെ ഒന്നുകൂടി വായിച്ചു....
പെരിങ്ങോടന്റെ ഗുല്‍മോഹര്‍ എന്ന മനോഹര കവിതയെപ്പറ്റി ഒന്നും പറയാത്തതെന്തേ ?.
നല്ല ശ്രമം.തുടരുക. ഭാവുകങ്ങള്‍!
മിസ്റ്റര്‍ ലതീഷ് മോഹന്‍,ഞാനിവിടെ ക്രിട്ടിസൈസ് ചെയ്തത് വീരാന്‍ കുട്ടിയെ പ്രതിഭാധനനായ ഒരു കവിയായി കണ്ടുകൊണ്ടാണ്. ചില പരിമിതികളെ ചൂണ്ടിക്കാട്ടിയെന്നു കരുതി അയാളെ കൊച്ചാക്കിക്കൊണ്ടുള്ള കമന്റുകള്‍ അഭികാമ്യവുമല്ല.
ഇവിടെ പറഞ്ഞതിനെപ്പറ്റി ആദ്യം പറയാം വദവോസ്കി.
മരങ്ങളെക്കുറിച്ച് ( അല്ലെങ്കില്‍ മരങ്ങള്‍ ബിംബങ്ങളായ) മറ്റു കവികള്‍ എഴുതിയ കവിതകളെപ്പറ്റി ചേര്‍ത്ത് വീരാന്‍ കുട്ടിയുടെ കവിതയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കവിതയെക്കുറിച്ച് എന്തേ പറഞ്ഞില്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. വേറേ ഒന്നും ഉദ്ദേശിച്ചില്ല.
വളരെ നല്ല പോസ്റ്റുകള്‍. നല്ല ആഹ്ലാദം തോന്നുന്നു.
Post a Comment