ഈ നാലുവരിപോലെ തുടച്ചു വൃത്തിയാക്കിയ കവിതകള്‍ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്. അനിത തമ്പിയുടെ പല കവിതകളിലും കടന്നു വരുന്നുണ്ട് ഈ വൃത്തിയാക്കലിന്റെ ഇതിവൃത്തം. അഴുക്ക്, മുറ്റമടിക്കുമ്പോള്‍ എന്നിവ ഉദാഹരണം. അഴുക്ക് എന്ന കവിതയില്‍ ‘പണ്ടേതോ ജന്തു ചത്ത കറ’ എന്ന് പറയുന്നതോടെയാണ് മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ കടന്നു വരുന്നത്. മരിച്ച് മണ്ണടിഞ്ഞ് അഴകെല്ലാം അഴുക്കാവുന്നിടത്ത് വൃത്തിയുടെയും വെടിപ്പിന്റെയും ജീവിതത്തെ മറന്നേക്കാം,അതു വരെ ക്ഷമിച്ചേക്കാം എന്ന് നമ്മളും ചിന്തിച്ചുപോവുന്നു കവിത കഴിയുമ്പോള്‍.
ഏറെ ഇഷ്ടമുള്ള ഒരു കവിതയാണ് ചരിത്രം. അരിവാള്‍ചുറ്റികനക്ഷത്രത്തിലെ അകാല്‍പ്പനിക സൃഷ്ടിയായ ചുറ്റിക മാത്രം തന്റെ ഉത്ഭവത്തില്‍ മനം നൊന്ത് വെറും ചരിത്രമെന്നു പറഞ്ഞു ചുമരില്‍ തൂക്കിയിടാന്‍ മാത്രമുള്ള ചിത്രങ്ങളില്‍ ആണിയടിച്ചു കയറ്റുന്നു. എന്നാല്‍ കാല്‍പ്പനികമായ അരിവാള്‍, അര്‍ദ്ധചന്ദ്രനോടു ചേരുന്നു. നക്ഷത്രം കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് വിരുന്നുപോവുകയും ചെയ്യുന്നു!. അനിതയുടെ കവിതകളില്‍ അടിമുതല്‍ മുടിവരെ കവിത കാണാന്‍ പറ്റുന്നു. എന്നാല്‍ ഇന്നുകണ്ട ഒരു കവിതയില്‍ തലക്കെട്ടിലെ രണ്ടു വാക്കുകള്‍ക്കിടയിലുള്ള ഒരു ചിഹ്നത്തില്‍ മാത്രമാണ് എനിക്ക് എന്തെങ്കിലുമൊരു കവിതകാണാന്‍ കഴിഞ്ഞത്. എന്റെ തെറ്റ്.
Subscribe to:
Post Comments (Atom)
11 comments:
എം.കൃഷ്ണന് നായര്‍ പുനരവതരിച്ചോ.വിമര്‍ശിക്കുമ്പോള്‍ നേരാംവണ്ണം വിമര്‍ശിക്കുന്നതല്ലേ അതിന്റെ ഒരു മര്യാദ.?
കവിതയെഴുതുമ്പോള്‍ നേരാംവണ്ണം എഴുതാതെ വിമര്‍ശനത്തെ വിമര്‍ശിക്കുന്നോ സനാതനന്?
അതുശരി..
ഞാന്‍ പിടിച്ച കൊടിച്ചിക്ക് മൂന്നാണ് മുല.അതാണ് ശൈലി..
വിതയ്ക്കുന്നതു കൊള്ളാം വിഷം വിതയ്ക്കരുത്.
ശൈലികളൊക്കെ അറിയുന്ന ആളായതിനാല്‍ അധികമായ അമൃതിനെയാവും താങ്കള്‍ ഉദ്ദേശിച്ചതെന്ന് കരുതുന്നു.ഇനിയും മുലകളില്‍ പിടിച്ചു കളിക്കാതെ നമുക്ക് കവിതകളെപ്പറ്റി സംവദിക്കാം.
‘ഇന്നു കണ്ട കവിത’
അനിതയുടെതല്ലെന്നു കണ്ടപ്പോള്‍ സമാധാനം തോന്നിയെന്നതു മറച്ചുവെയ്ക്കുന്നില്ല :)
‘ഇന്ന് കണ്ട കവിത’ യെക്കുറിച്ചുള്ള ആക്ഷേപം വായിച്ചപ്പോള്‍ താങ്കളുടെ തന്നെ പഴ്യ പോസ്റ്റിലെ ഈ വാക്കുകള്‍ എഴുതിയിടാന്‍ തോന്നി :)
“ചെറുപ്പമായിരുന്നപ്പോള്‍, കൂടെ നടന്നിരുന്ന തലമൂത്ത കവികളെല്ലാം കളിയാക്കുമായിരുന്നു,
ഇതെന്തോന്ന് കവിതയെടേയ് എന്നൊക്കെ പറഞ്ഞ്.”
:-)
ഇഞ്ചിപ്പെണ്ണു പറഞ്ഞതു തന്നെ. ഈ കുറിപ്പുകളില്‍ ‘മൂപ്പ്’ വളരെക്കൂടുതലാണ്
:)
അതെ ഇഞ്ചി പെണ്ണെ. ഇതിലെയൊക്കെ കവിത എന്നെങ്കിലും പുറത്തുവരിക തന്നെ ചെയ്യുമായിരിക്കും.
ഒരു വരിയില്‍ ഒരു കവിത വെട്ടുകയൊക്കെ അക്രമമല്ലേ മാഷേ: അതിന് എന്റെ കാഴ്ചയുടെ ദോഷം എന്ന് ഒരു ജാമ്യം തിരുകിവച്ചാലും.
ഓ .. താഴെ സനാതനനും ഉണ്ട് വെട്ട് അല്ലേ.
അവസാനത്തെ 2 വാചകങ്ങള്‍ ഈ കുറിപ്പിന് തീരെ ആവശ്യമില്ലായിരുന്നു.
Post a Comment