ഇരുപതാം നൂറ്റാണ്ടിന്റെ ഈ ഇതിഹാസത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇന്ന് ഇദ്ദേഹത്തിന്റെ പരമദു:ഖം വായിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. മലയാള കവിതക്ക് ഏറെ പരിചയമില്ലാത്ത എന്നാല്‍ മനുഷ്യന് ഏറെ പരിചയമുള്ള ഒരു അവസ്ഥയെയാണ് ഈ കവിതയില്‍ മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒരു ഹേതുവുമില്ലാതെ കവി പൊട്ടിക്കരഞ്ഞുപോയി. ഈ കരച്ചില്‍ കൊണ്ട് ഒന്നും പ്രത്യേകിച്ച് സംഭവിച്ചുമില്ല. ആരും ചോദിച്ചുമില്ല,ഒരു പുല്ലുപോലും കുലുങ്ങിയുമില്ല,കവി ഇതാരോടും പറഞ്ഞുമില്ല. എന്താണ് കാരണമെന്നു തനിക്കു പോലും ചിന്തിക്കാന്‍ കഴിയാത്തത് എങ്ങനെ മറ്റുള്ളവരോടു പറയും?!
എത്ര ചാതുരിയാര്‍ന്ന കവിത!. മലയാള കവിതയുടെ ഈ മുത്തച്ഛനു നന്ദി.
ടി.പി.വിനോദിന്റെ കരച്ചിലിനോട് എന്ന കവിത ഇതിന്റെയൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. മറ്റൊരു കവിതയും ഈ വിഷയത്തെ അധികരിച്ച് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
Tuesday, 18 March 2008
Subscribe to:
Post Comments (Atom)
2 comments:
രണ്ടു പൊട്ടിക്കരച്ചിലും വായിച്ച് ഞാനൊന്ന് അലറട്ടെ!!
എല്ലാക്കരച്ചിലുകള്‍ക്കും അറ്ത്ഥം കണ്ടെത്തേണ്ടതില്ല
എന്ന് ഗുരുസ്ഥാനീയനായ ഒരാള്‍ പറഞ്ഞുതരാനുള്ളതു ഭാഗ്യം തന്നെ.
Post a Comment