Monday 31 March 2008

കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍

മലയാളത്തിന്റെ ഒരുകാലത്തെ ശബ്ദവും ഊര്‍ജ്ജവുമായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണന് ആദരാഞ്ജലികള്‍.
കച്ചിയറുത്തു കലപ്പപിടിച്ചു
കരിപ്പാടങ്ങളിലെരുതിന്‍ വാലില്‍
തൂങ്ങിനടക്കും വായാടികളുടെ കൊച്ചുകുരുന്നുകള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടാറ്റിലെ നീരില്‍മൂത്രമൊഴിച്ചു
വിശപ്പിന്‍ നെഞ്ചത്താഞ്ഞുതൊഴിച്ചു
വിളര്‍ത്തുമെലിഞ്ഞു വളര്‍ന്നു വരുന്നതു
കണ്ടു നടന്നൂ ഞാ‍ന്‍.........

14 comments:

സു | Su said...

“എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും,
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത ഗുഹയിലൂടെ ഒളിച്ചോടും.
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കിക്കാണും.
എങ്കിലും ഞാന്‍ ഭയന്നു.
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും തൊട്ടുകൊണ്ടുപറയുമല്ലോ - സമയമായി.”

ആദരാഞ്ജലികള്‍.

ഭൂമിപുത്രി said...

ഇനി ഗോദോയെ കാക്കണ്ടല്ലൊ..
ശാന്തി!

Sanal Kumar Sasidharan said...

മൌനം

വല്യമ്മായി said...

ആദരാഞ്ജലികള്‍

അനിലൻ said...

ആദരാഞ്ജലികള്‍

Pramod.KM said...

നെഞ്ചത്തൊരു പന്തം കുത്തി നില്‍ക്കുന്ന കാട്ടാളനെ മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട് പ്ലസ് റ്റു വിന് പഠിക്കുമ്പോള്‍.
പ്രണാമം.

സാരംഗി said...

കടമ്മനിട്ടയ്ക്ക് ആദരാഞ്ജലികള്‍..

Vanaja said...

ആദരാഞ്ജലികള്‍

വിശാഖ് ശങ്കര്‍ said...

ഇനി കടമ്മനിട്ടയില്ലാത്ത കടമ്മനിട്ട..

ആദരാഞ്ജലികള്‍.

Kuzhur Wilson said...

ഉമ്മ

കവിത വിതച്ചത് said...

ആ പശുക്കുട്ടി ചത്തു. കേവലമായ മരണം.
സി.പി.എമ്മിന്റെ കുറ്റിയില്‍ കെട്ടപ്പെട്ട് കറങ്ങിക്കറങ്ങി കയറിന്റെ നീളം കുറഞ്ഞ് തൊണ്ടമുറുകി അത് പണ്ടേ ചത്തുകഴിഞ്ഞിരുന്നല്ലോ.:(:(:(

തറവാടി said...

ആദരാഞ്ജലികള്‍

Kuzhur Wilson said...

ആരുടെയും കുറ്റിയില്‍ കെട്ടപ്പെടാത്ത കല്‍പ്പറ്റയെപ്പറ്റിയെന്ന് ?

കവിത വിതച്ചത് said...

കല്‍പ്പറ്റക്ക് ബ്ലോഗില്ലല്ലോ കുഴൂര്‍ വിത്സാ..:)