Tuesday, 11 March 2008

തിരിച്ചുതന്നിരിക്കുന്നു മുപ്പത്തിമൂന്ന് ശതമാനം

ജയശ്രീയുടെ പരിത്യക്ത എന്ന കവിത മികച്ചതാണ്. അതിനാലാണ് ഈ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെയായത്. ആരുടെ ഉറുമ്പാണു ഞാന്‍ എന്ന ആത്മഗതത്തിലവസാനിക്കുന്ന ആരോ എന്ന നല്ല കവിതയില്‍ കവയിത്രിക്ക് കുറച്ചുകൂടി ശ്രദ്ധചെലുത്താമായിരുന്നു. ആദ്യഖണ്ഡത്തിലെ ‘മല വീണു മൂടല്‍’ കൃത്രിമമായി തോന്നി. രണ്ടാം ഖണ്ഡത്തിലെ താളവ്യത്യാസം വളരെ മികച്ചതാണ്. ഇനി പാ‍ട്ടിന്റെ പാടവരമ്പിലൂടെ നമുക്ക് അല്‍പ്പമൊന്ന് പിറകോട്ട് പോകാം. നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുക്കുന്ന സിനിമാരംഗം കവയിത്രിയെ കൂട്ടിക്കൊണ്ടുപോകുന്നു ഭൂതകാലത്തിലേക്ക്. നമുക്കും അങ്ങനെയാണല്ലോ പലപ്പോഴും. അങ്ങനെ പോയിപ്പോയി നാം ‘മലയാള നാട് ’വായിക്കുന്നു. അറിയില്ലേ ‘മലയാള നാടിനെ’.?എസ്.കെ.നായരുടെ നേതൃത്വത്തില്‍ കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന, അന്ന് ‘മാതൃഭൂമിയി’ലൊക്കെ കാണാമായിരുന്ന ആഢ്യത്തത്തിനെതിരെ നീന്തിക്കൊണ്ട് മലയാളിയുടെ വായനയെ ജനകീയവല്‍ക്കരിച്ച,വിജയന്റെ ധര്‍മ്മപുരാണവും,കൃഷ്ണന്‍ നായരുടെ വാരഫലവും ആദ്യം അച്ചടിച്ചുവന്ന മലയാള നാടിനെ?. അങ്ങനെയങ്ങനെ നമുക്ക് ഈ കവിതയിലൂടെ നൂണ്ടിറങ്ങാം.
മനോഹരമായ ഭാഷയും കവിത്വവുമുണ്ട് ഈ കവയിത്രിക്ക്. കവിതയിലൂടെ കഥ പറയുമ്പോള്‍ കഴിവതും ചുരുക്കിപ്പറയാന്‍ ശ്രമിക്കണമെന്നും കവിതയെഴുതുമ്പോള്‍ അലസതയെ മാറ്റി നിര്‍ത്തണമെന്നുമാണ് ജയശ്രീയോട് പറയാനുള്ളത്.

4 comments:

കവിത വിതച്ചത് said...

ജയശ്രീയുടെ കവിതകള്‍

ഭൂമിപുത്രി said...

ഈ വിതയ്ക്ക് വളരെ നന്ദി!
കളകള്‍ ചൂണ്ടിക്കാണിച്ചതു അതിലേറെ നന്നായി.

Pramod.KM said...
This comment has been removed by the author.
Pramod.KM said...

കവിത വിതച്ചതേ..ജഡ്ജിയുടെ മകളായതിനാലാവും കവയിത്രി കഥകളെല്ലാം വിശദമായി പറയുന്നത്:)