Wednesday, 12 March 2008

അഭിരാമിയുടെ കവിതകള്‍

ഈ കൊച്ചുകുട്ടിയുടെ കവിതകളെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. പാല്‍പ്പാത്രം തുറന്നപ്പോള്‍ മത്തായി കണ്ട കിടാവിന്റെ കരച്ചിലും പെന്‍സില്‍ സദ്ദാമിന്റെ അല്ലാഹു അക്ബര്‍ എന്ന വിളിയും തെലുങ്കനായ നിസാര്‍ വരച്ച സ്വപ്നത്തിന്റെ നിറമുള്ള ചിത്രവുമെന്നു വേണ്ട അഭിരാമിയുടെ എല്ലാ കവിതകളും മനസ്സില്‍ക്കൊള്ളുന്നു. കോളേജുകാരിപ്പെണ്‍കുട്ടിയെപ്പറ്റി എഴുതിയിരിക്കുന്നത് നോക്കുക,ഒരു ആറാം ക്ലാസ്സുകാരിപ്പെണ്‍കുട്ടി!.അല്ലെങ്കില്‍ വേണ്ട,ഞാന്‍ ഒന്നും പറയുന്നില്ല.വായിക്കാത്തവര്‍ വായിക്കുക. എന്തൊരാത്മവിശ്വാസവും ഓമനത്തവുമാണ് ആ ശബ്ദത്തിന്!. തുടര്‍ന്നും നിന്റെ വാക്കുകള്‍ക്കായി കവിതാസ്വാദകര്‍ കാത്തുനില്‍ക്കും,തീര്‍ച്ചയായും.
പ്ലൂട്ടോ എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ കണ്ട രണ്ടു കവിതകളെ ഞാന്‍ നിങ്ങള്‍ക്ക് വായിക്കാന്‍ തരുന്നു. ഒന്ന് ഇതാണ്. മറ്റേത് ഇതും.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?

9 comments:

Inji Pennu said...

അഭിരാമിയുടെ കവിതകള്‍ വായിച്ച് നേര് പറഞ്ഞാല്‍ കരച്ചിലാണ് വന്നത്. എന്തോ അപ്രതീക്ഷിതമായി കാണുമ്പോള്‍ സന്തോഷിക്കുമ്പോള്‍ കണ്ണീരു വരുമല്ലേ?
നന്ദി ഈ പരിചയപ്പെടുത്തലിനു.

Pramod.KM said...

അഭിരാമിയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഞാനെഴുതുന്നതൊക്കെ എത്ര നിസ്സാരം എന്നു തോന്നാറുണ്ട് പലപ്പോഴും.

വല്യമ്മായി said...

ഹരിതകത്തില്‍ വന്നപ്പൊഴേ വായിച്ചിരുന്നു,ഒരു പെന്‍സില്‍ ബോക്സില്‍ നിന്നൊക്കെ സദ്ദമനെ കണ്ടെടുത്തതും മറ്റും,നമ്മളൊക്കെ ആ പ്രായത്തില്‍ എത്ര ചെറുതായിരുന്നു.

എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും കൊച്ചു മിടുക്കിക്ക്.

അനിലൻ said...

കിടാവിന്റെ കരച്ചിലോളം തരുണമായ കവിത അടുത്തു വായിച്ചിട്ടില്ല.
നാട്ടില്‍ വെച്ച് പി.പി.രാമചന്ദ്രന്‍ പറഞ്ഞിരുന്നു അഭിരാമിയെപ്പറ്റി.

മിടുക്കി!

Latheesh Mohan said...

നല്ല സ്പീഡില്‍ ആണല്ലോ.
ഈ കുറിപ്പുകള്‍ക്ക് വളരെ നന്ദി. അഭിരാമി തീര്‍ച്ചയായും അതര്‍ഹിക്കുന്നുണ്ട്.

ഭൂമിപുത്രി said...

ഇതൊക്കെ എത്രയൊസത്യം!
ഈ വിത തുടങ്ങിയതുതന്നെ അഭിരാമിയില്‍
നിന്നാകാമായിരുന്നു എന്നൊരു തോന്നല്‍!

കവിത വിതച്ചത് said...

ജയശ്രീ,മഴക്കാലം നോക്കിയൊക്കെയല്ലെ വിതയിറക്കാന്‍ പറ്റൂ.:)അതിനാല്‍ അങ്ങനെയൊന്നും തോന്നുകയേ വേണ്ട.

വിശാഖ് ശങ്കര്‍ said...

അഭിറാമിയുടെ കവിതകള്‍ കാണിച്ചു തന്നതിനു നന്ദി.
വല്ലാത്ത ഒരുള്‍ക്കാഴ്ച്ചയും, കരുത്തുമുള്ള എഴുത്ത്..ആറാം ക്ലാസ്സുകാരിയാണെന്ന വിശേഷണമൊന്നും വേണ്ട അവള്‍ക്ക്.കവിതകള്‍ സ്വന്തം നിലയ്ക്കു തന്നെ ഉറക്കെ പറയുന്നുണ്ട് അതിശയിപ്പിക്കുന്ന ആ പ്രതിഭയെ പറ്റി.തുറന്നു വച്ച പാല്പാത്രത്തില്‍ കിടാവിന്റെ കരച്ചില്‍ കേള്‍ക്കുന്ന,പെറ്റുവീണ വാക്കിനെ കാഞ്ഞിരതണലിലേയ്ക്ക് ആനയിക്കുന്ന ഈ ദര്‍ശനപരമായ പക്വതയുടെ ആരാധകനായി ഞാന്‍ ഇന്നുമുതല്‍.

ബിനീഷ്‌തവനൂര്‍ said...

enikkum injippenn paranjathaanuntaayath. abhiramiyute achane vilich parayukayum cheythu. chilath enikk atakkivekkan pattilla.